January 22, 2025
#news #Top Four

രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല? ചോദ്യമുന്നയിച്ച് വിഎസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എല്ലാവരുടേയും മൊഴി രേഖപ്പെടുത്തണമെന്നും സമഗ്ര അന്വേഷണമായി മാറണമെന്നും ആവര്‍ത്തിച്ച് വി എസ് സുനില്‍ കുമാര്‍. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആരോപിച്ച ഗുണ്ടാ ആക്രമണത്തെപ്പറ്റിയും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂര്‍ പൂരനഗരിയില്‍ നിയമം ലംഘിച്ചുള്ള സുരേഷ് ഗോപിയുടെ യാത്ര പൂരം അട്ടിമറിക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയ ഗുണ്ടകള്‍ തന്നെ അക്രമിച്ചുവെന്ന് എന്തുകൊണ്ട് സുരേഷ് ഗോപി നേരത്തെ പറഞ്ഞില്ല? അക്രമിച്ച വിവരം ജനങ്ങളോട് പറയാതെ മറച്ചുവെച്ചത് അത് നുണയായതിനാലാണ്. സിസിടിവി അടക്കം പരിശോധിച്ച് അന്വേഷണം നടത്തണമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Also Read; പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ദളപതി പറയുന്ന ആര്‍ക്കും ഒന്നും നോക്കാതെ വോട്ട് ചെയ്യുമെന്ന് പ്രവര്‍ത്തകര്‍

ആദ്യം അംബുലന്‍സില്‍ സഞ്ചരിച്ചിട്ടില്ലെന്ന് പച്ചക്കള്ളം പറഞ്ഞു. അതു തിരുത്തി പീന്നീട് ഗുണ്ടകള്‍ അക്രമിച്ചു എന്ന് പറഞ്ഞു. ആംബുലന്‍സിലേക്ക് വരുന്നതിന് മുമ്പ് മറ്റു പാര്‍ട്ടിയില്‍പെട്ട ഗുണ്ടകള്‍ തന്റെ വാഹനത്തെ അക്രമിച്ചുവെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ തന്നെ സംരക്ഷിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷിക്കണം. സിസിടിവികളടക്കം പരിശോധിക്കണം. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സത്യം വെളിച്ചത്ത് വരുമെന്ന ഘട്ടത്തില്‍ പലതരം നുണകളും കള്ളത്തരങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *