ഡൊണാള്‍ഡ് ട്രംപ് – കമല ഹാരിസ് പോരാട്ടം ; ആരാകും അടുത്ത പ്രസിഡന്റ്, വിധിയെഴുതാന്‍ അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക്
ന്യൂയോര്‍ക്ക്: ആരാകും അമേരിക്കയുടെ 47ാമത്തെ പ്രസിഡന്റ് എന്ന് തെരഞ്ഞെടുക്കാന്‍ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടെയാണ് അമേരിക്കയില്‍ പോളിങ് ആരംഭിക്കുക. വീറും വാശിയുമേറിയ ഡൊണാള്‍ഡ് ട്രംപ് കമല ഹാരിസ് പോരാട്ടത്തിനൊടുവില്‍ ജനങ്ങള്‍ ഇന്ന് വിധിയെഴുതും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാനഘട്ടത്തില്‍ ഇരു നേതാക്കളും ഇടവേളകളില്ലാതെയാണ് വേട്ടഭ്യര്‍ത്ഥിച്ചത്. അതുകൊണ്ട് തന്നെ ആരായിരിക്കും അടുത്ത പ്രസിഡന്റ് എന്നത് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.ഫലം അങ്ങോട്ടും ഇങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട പ്രചാരണം നടന്നത്.
പെന്‍സില്‍വേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ഡോണാള്‍ഡ് ട്രംപും കമല ഹാരിസും. അവിടെ അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. അഭിപ്രായ സര്‍വേകളില്‍ ഒപ്പത്തിനൊപ്പമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിയും പ്രതീക്ഷിക്കാം. ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..