January 22, 2025
#kerala #Top Four

ആന്റോ ജോസഫ് മാനസികമായി ബുദ്ധിമുട്ടിപ്പിച്ചു, അസോസിയേഷന്‍ ഭാരവാഹികളുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണം : സാന്ദ്രാ തോമസ്

കൊച്ചി: നിര്‍മ്മാതാവും സാംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായി ആന്റോ ജോസഫിനെതിരെ തുറന്നടിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ആന്റോ ജോസഫ് തന്നെ മാനസികമായി വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചിട്ടുണ്ട്. എന്നിട്ട് ഇവരെ രാജാക്കന്‍മാരെ പോലെ വാഴിക്കുകയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു.

Also Read; മഞ്ജു വാര്യര്‍ നാല് വര്‍ഷമായി നിലപാടറിയിച്ചില്ല; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകള്‍ കൂടി അന്വേഷിക്കണമെന്നും എല്ലാ തെളിവുകളും എസ്‌ഐടിക്ക് സമര്‍പിച്ചിട്ടുണ്ടെന്നും താന്‍ നിയമനടപടിയിലേക്ക് പോകുമെന്നും അവര്‍ വ്യക്തമാക്കി.

സാന്ദ്ര തോമസിന്റെ വാക്കുകള്‍;

പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ബില്‍ഡിങ്ങില്‍ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് റൂമുകള്‍. അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണം. അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകള്‍ കൂടി അന്വേഷിക്കണം. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ഒരു ട്രിബ്യൂണല്‍ വരട്ടെ. എല്ലാ തെളിവുകളും എസ്‌ഐടിക്ക് സമര്‍പിച്ചിട്ടുണ്ട്. ഞാന്‍ നിയമനടപടിയിലേക്ക് പോകും. ആന്റോ ജോസഫാണ് വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചത്. ഇവരെപ്പോലുള്ളവരെ രാജാക്കാന്‍മാരായി വാഴിക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവര്‍ വളരെ സന്തോഷത്തോടെ നടക്കുകയാണ്.

 

അച്ചടക്കം ലംഘിച്ചുവെന്ന പേരില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു. മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കിയിട്ടുണ്ട്. സാന്ദ്രയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്‌ഐആര്‍ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *