സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് ; പവന് 58,840 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. സ്വര്‍ണം പവന് 58,840 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിനിടയിലാണ് ഇന്ന് വിലയില്‍ നേരിയ തോതിലെങ്കിലും മാറ്റം വന്നിരിക്കുന്നത്. പവന് 58,960 രൂപയുണ്ടായിരുന്നതില്‍ ഇന്ന് 120 രൂപ കുറഞ്ഞ് 58,840 രൂപയായി. അതേസമയം ഗ്രാമിന് 7385 രൂപയില്‍ നിന്ന് 7355 രൂപയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ കമ്മേഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,336 രൂപയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..