ആധാറിലെ ജനനത്തീയതി നിര്‍ണായക തെളിവല്ല: സുപ്രീംകോടതി
ജനനത്തീയതി കണക്കാക്കാനുള്ള നിര്‍ണായക തെളിവായി ആധാറിനെ കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വാഹനാപകടക്കേസിലെ നഷ്ടപരിഹാരത്തിന് പ്രായം കണക്കാക്കാന്‍ ആധാറിലെ ജനനത്തീയതി ആശ്രയിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ജനനത്തീയതിയാണ് മരിച്ചയാളുടെ പ്രായം കണക്കാക്കാന്‍ ആധികാരികമായി സ്വീകരിക്കാവുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബാലനീതി നിയമത്തിലെ 94-ാം വകുപ്പ് പ്രകാരം സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതിയാണ് നിയമപരമായി അംഗീകരിക്കേണ്ടത്. മരിച്ചയാളുടെ ആധാറിലേയും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലേയും ജനനത്തീയതികള്‍ തമ്മില്‍ വ്യത്യാസമുണ്ടായ സാഹചര്യത്തിലാണ് വിഷയം കോടതിയിലെത്തിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..