വഖഫില്‍ വിവാദ പരാമര്‍ശവുമായി സുരേഷ്‌ഗോപിയും, ബി ഗോപാലകൃഷ്ണനും
കല്‍പ്പറ്റ:വഖഫില്‍ വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി രംഗത്ത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നാണ് കേന്ദ്ര മന്ത്രി നടത്തിയ പരാമര്‍ശം. ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്ന് വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ ഇതേ വേദിയില്‍ വെച്ച് തന്നെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണനും വഖഫ് വിഷയത്തില്‍ വിവാദ പരാമര്‍ശനം നടത്തി. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന വാവര്, താന്‍ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാല്‍ ശബരിമല വഖഫിന്റെയാകും. അയ്യപ്പന്‍ ശബരിമലയില്‍ നിന്ന് ഇറങ്ങിപോവേണ്ടിവരും. വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണം എന്നും വയനാട് കമ്പളക്കാട്ടെ പൊതുയോഗത്തില്‍ ഗോപാലക്കൃഷ്ണന്‍ പറഞ്ഞു.
അതേസമയം, മുനമ്പം പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹകരിച്ചാല്‍ ഞങ്ങള്‍ മുന്‍കൈ എടുക്കാമെന്ന് നേരത്തെ അറിയിച്ചതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. എവിടെ ചെന്നാലും ഇപ്പോള്‍ കലക്കല്‍ ആണ് നടക്കുന്നത്. പാലക്കാട് പെട്ടി വെച്ച് കലക്കാന്‍ ശ്രമം നടക്കുകയാണ്. അതുപോലെ മുമ്പത്ത് വഖഫ് വെച്ച് പ്രശ്‌നമുണ്ടാക്കുന്നു. വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദമുണ്ടാക്കി കലക്കാന്‍ ശ്രമിച്ചു. ഒടുവിലായി പൂരം കലക്കലും വന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇനിയപ്പോ വയനാട്ടില്‍ വല്ല കലക്കലും നടക്കുമോയെന്നാണ് ബിജെപി നോക്കുന്നത്. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കേന്ദ്ര സഹായം കൊടുക്കാന്‍ മുന്‍കൈ എടുക്കാതെ അതെക്കുറിച്ച് ഒന്നും പറയാതെ ഇത്തരം വര്‍ത്തമാനമല്ല കേന്ദ്ര മന്ത്രി സുരേഷ് ഗോപി വയനാട്ടില്‍ വരുമ്പോള്‍ പറയേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.




Malayalam 
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































