ഒടുവില്‍ രാഹുലിനായി കെ മുരളീധരന് പാലക്കാട്ടെത്തും ; ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും
പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ചൂട് കൊടുംമ്പിരി കത്തുമ്പോള്‍ ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ കെ മുരളീധരന്. പാലക്കാട്ടെ പ്രചാരണയോഗങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാകും കെ മുരളീധരന് പങ്കെടുക്കുക. മേപ്പറമ്പ് ജംങ്ഷനില്‍ ഞായറാഴ്ച വൈകുന്നേരം ആറിന് പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിക്കും. അതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയില്‍ കര്‍ഷക രക്ഷാമാര്‍ച്ചും മുരളീധരന് ഉദ്ഘാടനം ചെയ്യും.
പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത് കെ മുരളീധരനെയാണ്. പക്ഷേ പ്രഖ്യാപനം വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.അതേസമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ കെ മുരളീധരന് പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിനെത്തുമെന്ന് പിന്നീട് പറഞ്ഞിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..