സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഇ പി, നാളെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ പിയുടെ ആത്മകഥ വിവാദം ചര്‍ച്ചയാകും

കണ്ണൂര്‍: പാലക്കാട് പി സരിന്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്‍ക്കും സിപിഐഎമ്മിനെ തോല്‍പ്പിക്കാനാകില്ലെന്നും ഇ പി ജയരാജന്‍. സരിന് വേണ്ടി പാലക്കാട്ടേക്ക് പ്രചാരണത്തിന് പോകുംവഴിയാണ് ഇ പിയുടെ പ്രതികരണം.
വന്ദേഭാരത്തിലാണ് ജയരാജന്റെ യാത്ര. ഷൊര്‍ണൂരില്‍ ഇറങ്ങിയ ശേഷം കാര്‍ മാര്‍ഗമാകും ഇ പി പാലക്കാട്ടേക്ക് പോകുക. അവിടെവെച്ച് മാധ്യമങ്ങളെ കാണും. ശേഷം നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി, വൈകുന്നേരം സരിനായി പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുക്കും. പാലക്കാട് ഇ പിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇടതു ക്യാമ്പ്. തെരഞ്ഞെടുപ്പിനെ വിവാദങ്ങള്‍ ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിലാണ് ഇ പിയെ സിപിഐഎം പ്രചാരണത്തിനിറക്കുന്നത്.
അതേസമയം, ആത്മകഥാ വിവാദത്തില്‍ സിപിഐഎം ഇ പി ജയരാജനോട് വിശദീകരണം തേടിയേക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..