ആത്മകഥ വിവാദം ; ഗൂഡാലോചനയെന്ന് ഇ പി,യോഗം കഴിയും മുന്‍പേ മടങ്ങി
തിരുവനന്തപുരം: ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സെക്രട്ടേറിയറ്റിന് വിശദീകരണം നല്കി ഇ പി ജയരാജന്. വിവാദത്തിന് പിന്നില്‍ ഗൂഡാലോചനയാണെന്ന നിലപാടില്‍ ഉറച്ച ഇ പി താന്‍ എഴുതിയതല്ല പുറത്തുവന്നതെന്നും പറഞ്ഞു. പിന്നാലെ സെക്രട്ടേറിയറ്റ് തീരും മുമ്പ് ഇപി ഇറങ്ങി.
Also Read ; കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി, കേരളം ഇത് മറക്കില്ല : എം ബി രാജേഷ്
അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലപാട് സമൂഹമാധ്യമത്തിലൂടെയാണ് വ്യക്തമാക്കിയത്. ഫെസിലിറ്റേറ്റര്‍ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന് നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കോട്ടയം എസ്പിക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. ആത്മകഥ ഡിസി ബുക്സിന് നല്‍കിയോ എന്നും സിപിഐഎം പരിശോധിക്കുകയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































