October 17, 2025
#kerala #Top Four

കോഴിക്കോട് ഹര്‍ത്താലിനിടെ നഗരത്തില്‍ സംഘര്‍ഷം ; കടകള്‍ അടപ്പിച്ചു, ബസുകള്‍ തടഞ്ഞു

കോഴിക്കോട്: കോഴിക്കോട്ടെ കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ നഗരത്തില്‍ സംഘര്‍ഷം. ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ഇതേതുടര്‍ന്ന് ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി.മാവൂര്‍ റോഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. മാവൂര്‍ റോഡില്‍ സംഘര്‍ഷാവസ്ഥയുണ്ടായി.

Also Read ; സന്ദീപ് വന്നത് ഒരു ഉപാധിയുടെയും പുറത്തല്ല, കിട്ടാത്ത മുന്തിരി പുളിക്കും , സിപിഎമ്മിനെ പരിഹസിച്ച് കെ സുധാകരന്‍

ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരെഞ്ഞടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആംബുലന്‍സ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സര്‍വിസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികള്‍ അടക്കം ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹര്‍ത്താലുമായി സഹകരിക്കില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. ഇന്നലെത്തെ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ സിപിഎം പിന്തുണയോടെ ഭരണം പിടിച്ചിരുന്നു. പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *