ജയില്‍ ചപ്പാത്തിക്ക് വില കൂടുന്നു ; വില വര്‍ധന 13 വര്‍ഷത്തിന് ശേഷം
തൃശൂര്‍: ഒടുവില്‍ അതും സംഭവിച്ചു. സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിക്ക് വില കൂടുന്നു. ചപ്പാത്തിയുടെ വില 2 രൂപയില്‍ നിന്നും 3 രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വില വര്‍ധിക്കുമ്പോഴും വര്‍ഷങ്ങളായി വില കൂടാത്ത ഒരു ഉല്‍പ്പന്നമായിരുന്നു ജയില്‍ ചപ്പാത്തി. അതിനാണ് ഇപ്പോള്‍ വില വര്‍ധിച്ചിരിക്കുന്നത്. നീണ്ട 13 വര്‍ഷത്തിന് ശേഷമാണ് വില കൂട്ടുന്നത്.
Also Read ; ഭരണഘടനാ വിരുദ്ധ പരാമര്‍ശം ; മന്ത്രി സജി ചെറിയാന് തിരിച്ചടി, പുനരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിംഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ജയിലുകളിലാണ് ചപ്പാത്തിയുണ്ടാക്കി വില്‍പ്പന നടത്തുന്നത്. പത്ത് ചപ്പാത്തികളുടെ ഒരു പാക്കറ്റിന് ഇനി മുതല്‍ 30 രൂപയാണ് ഈടാക്കുക.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..