അമ്മക്കെതിരെ കേസ് ; വീട് വിട്ട് ഇറങ്ങിയത് അമ്മയുടെ ഉപദ്രവം കാരണമെന്ന് യുവതിയുടെ മൊഴി
കൊല്ലം: കൊല്ലെ കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായി തൃശൂരിലെ ധ്യാന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്ത് പോലീസ്. അമ്മയുടെ ഉപദ്രവമാണ് താന്‍ വീട് വിട്ട് ഇറങ്ങാന്‍ കാരണമെന്ന് യുവതി കൊരട്ടി പോലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി പോലീസ് അമ്മക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം തന്നെ കൗണ്‍സിലിങിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.
Also Read ; പത്തനംതിട്ടയില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഐശ്വര്യയെ ആലപ്പാട് കുഴിത്തുറയിലെ വീട്ടില്‍ നിന്ന് കാണാതായത്. സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ ഓണ്‍ലൈനായി പഠിക്കുന്നയാളാണ് ഐശ്വര്യ. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഐശ്വര്യ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്ക് സ്‌കൂട്ടറില്‍ പോകുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചിരുന്നു.
ഇതിന് പിന്നാലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ധ്യാനകേന്ദ്രം അധികൃതരാണ് ഐശ്വര്യ സ്ഥാപനത്തില്‍ ഉണ്ടെന്ന വിവരം കൈമാറിയത്. ഐശ്വര്യയുടെ കുടുംബവും കരുനാഗപ്പള്ളിയില്‍ നിന്നുള്ള പോലീസ് സംഘവും തൃശൂരിലേക്ക് പോയി മകളെ കൂടെ കൂട്ടുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..