ആലപ്പുഴയിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ശുചിമുറിയിലെ സീലിങ് ഇളകി വീണു ; ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴ: തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക് പറ്റിയതിന് പിന്നാലെ ആലപ്പുഴ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ ശുചിമുറിയിലെ കോണ്‍ക്രീറ്റ് സീലിംഗ് ഇളതി വീണു. ലീഗല്‍ മെട്രോളജി തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥന്‍ ശുചിമുറിയില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിംഗ് ഇളകി വീണത്. ആലപ്പുഴ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ പരിശോധനയ്‌ക്കെത്തിയതാണ് രാജീവും സഹപ്രവര്‍ത്തകരും. കാലപ്പഴക്കമുള്ള കെട്ടിടമായിരുന്നു.
Also Read ; ഭരണഘടനാ വിരുദ്ധ പരാമര്‍ശം; മന്ത്രി സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎം
തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഒന്നാം നിലയിലെ ശുചിമുറിയിലായിരുന്നു ക്ലോസറ്റ് പൊട്ടി അപകടമുണ്ടായത്. സംഭവത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് സുമംഗലയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥയുടെ കാലില്‍ സാരമായ പരുക്കുണ്ടെന്നാണ് വിവരം. 9 സ്റ്റിച്ചാണ് ഇവരുടെ ശരീരത്തിലുള്ളത്. സെക്രട്ടേറിയറ്റില്‍ ശുചിമുറികളുടെ പഴക്കത്തെ പറ്റി പല തവണ പ്രവര്‍ത്തകര്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു. ഒരു മാസം മുന്‍പ് മറ്റൊരു ഉദ്യോഗസ്ഥന്റെ തലയില്‍ സ്ലാബ് വീണിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥര്‍ പരാതി അറിയിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഈ സംഭവത്തിന് തൊട്ടുപിന്നാലെയായിരുന്നു ശുചിമുറിയിലെ അപകടം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..