രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പില്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പില്‍ എംപി. ബിജെപിയെ പാലക്കാട് നിന്നും മാറ്റാന്‍ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട് സിജെപി മുന്നണി (സിപിഎം-ബിജെപി) പരാജയപ്പെട്ടുവെന്നാണ് പറയേണ്ടത്. വടകരയിലെ കാഫിര്‍ വിവാദവും, പാലക്കാട്ടെ പത്ര പരസ്യവിവാദവും ഓര്‍ക്കണം. സിപിഎം വര്‍ഗീയത പറയുന്നത് നിര്‍ത്തണം. തെരഞ്ഞെടുപ്പ് എല്ലാം കഴിഞ്ഞ് പോകും നാടിനിയും മുന്നോട്ട് പോകണ്ടേ എന്നാണ് വടകരയില്‍ നേരത്തെ സിപിഎം പറഞ്ഞത്. ആ വാചകം ഞാന്‍ സിപിഎമ്മിനോട് അങ്ങോട്ട് ചോദിക്കുകയാണ്. നാടിനിയും മുന്നോട്ട് പോകണ്ടേ. ഈ തിരഞ്ഞെടുപ്പിനെയും ജാതിയെയും മതത്തിന്റെയും അക്കൗണ്ടിലേക്ക് കെട്ടരുത്. പാലക്കാടിന്റെ ജനങ്ങളോടും ആ രീതി കാണിക്കരുതെന്നും ഷാഫി പറഞ്ഞു.
Also Read; എല്‍ഡിഫ് പരസ്യം എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കി: കെ മുരളീധരന്‍
ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. അത് ശരിയെന്ന് തെളിഞ്ഞുവെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു.