20 പേര്‍ക്ക് 20,000 രൂപ ; കൈക്കൂലി വാങ്ങുന്നതിനിടെ അസി. ലേബര്‍ കമ്മീഷണര്‍ പിടിയില്‍

കാക്കനാട്: കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര അസി.ലേബര്‍ കമ്മീഷണറെ വിജിസന്‍സ് പിടികൂടി. കാക്കനാട് ഓലിമുകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര റീജണല്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലെ അസി. കമ്മീഷണര്‍ യു.പി ഖരക്പുര്‍ സ്വദേശി അജിത് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഓഫീസര്‍ അറസ്റ്റിലായത്. ബിപിസിഎല്‍ കമ്പനിയില്‍ താത്കാലിക തൊഴിലാളികളെ ജോലിക്ക് കയറ്റുന്നതിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു തൊഴിലാളിക്ക് 1000 രൂപ പ്രകാരം 20 പേര്‍ക്കായി 20,000 രൂപയാണ് ഓഫീസര്‍ ആവശ്യപ്പെട്ടത്.
നേരത്തെ അജീത് കുമാറിനെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം വിജിലന്‍സ് ഡി.വൈ.എസ്.പി. എന്‍.ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍ മൂന്നുമാസമായി ഉദ്യോഗസ്ഥനെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ബി.പി.സി.എല്‍ കമ്പനിയിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന സ്വകാര്യ കമ്പനി മാനേജര്‍ അജിത് കുമാറിനെതിരേ രേഖാമൂലം പരാതി നല്‍കിയത്.
കമ്പനിയില്‍ കരാര്‍ തൊഴിലാളികളെ നിയമിക്കാന്‍ അസി. ലേബര്‍ കമ്മിഷണറുടെ അനുമതി വേണം. ഇതിന് ചട്ടപ്രകാരം ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകള്‍ നിരസിക്കുകയാണ് പതിവ്. ഇത്തരത്തില്‍ അപേക്ഷ തള്ളിക്കളഞ്ഞതിന്റെ കാരണമന്വേഷിച്ചെത്തിയ പരാതിക്കാരനോട് ഓരോ തൊഴിലാളിക്കും 1000 രൂപ വീതം നല്‍കിയാലേ പാസ് നല്‍കാനാവൂ എന്ന് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തുടര്‍ന്ന് 20,000 രൂപ വെള്ളിയാഴ്ച ഓഫീസിലെത്തി കൈമാറാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മാനേജര്‍ എറണാകുളം വിജിലന്‍സ് യൂണിറ്റില്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതനുസരിച്ച് പ്രത്യേകം രാസവസ്തു പുരട്ടിയ നോട്ടുകള്‍ അജിത് കുമാറിനു കൈമാറി. ഈ സമയം വിജിലന്‍സ് സംഘം അജിത് കുമാറിനെ കൈയോടെ പിടികൂടുകയായിരുന്നു.