ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് ബിജെപി ജില്ല കമ്മിറ്റി അംഗം സുരേന്ദ്രന് തരൂര്‍ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്നും സി. കൃഷ്ണകുമാറിനെതിരെ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ നേതൃത്വം അത് പരിഗണിച്ച് മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമായിരുന്നു എന്നും സുരേന്ദ്രന് വിമര്‍ശനമുന്നയിച്ചു.
താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ പരിഗണിച്ചില്ല. അത് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായി മാറി. ജില്ല നേതൃത്വം പരാജയമാണെന്ന് പറഞ്ഞ സുരേന്ദ്രന് തരൂര്‍ ജില്ല അധ്യക്ഷന്‍ ഉള്‍പ്പെടെ പ്രചാരണത്തില്‍ സജീവമായില്ലെന്നും കുറ്റപ്പെടുത്തി. ബിജെപിയുടെ അടിസ്ഥാന വോട്ടുകള്‍ നഷ്ടപ്പെട്ടു. തോല്‍വിയെ കുറിച്ച് പരിശോധിക്കണമെന്നും സുരേന്ദ്രന് തരൂര്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..