ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം ; ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്
ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴയിലാണ് സംഭവമുണ്ടായത്.കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്.തുടങ്ങീ ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. സംഭവത്തില്‍ ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ.ഷേര്‍ലി, പുഷ്പ എന്നിവരും അതോടൊപ്പം സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
ആലപ്പുഴ സൗത്ത് പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഗര്‍ഭ കാലത്ത് നടത്തിയ സ്‌കാനിംഗിലൊന്നും കുഞ്ഞിന് വൈകല്യമുള്ള കാര്യം ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞില്ലെന്നാണ് കുഞ്ഞിന്റെ അമ്മയുടെ പരാതി. സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..