കൊടകര കുഴല്‍പ്പണ കേസ് ; തുടരന്വേഷണത്തിന് അനുമതി, 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നല്‍കിയത്. ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്.
ബിജെപി നേതാക്കള്‍ ബിജെപി ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തി എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.കേസില്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നതാണ്. അതില്‍ ബിജെപി നേതാക്കള്‍ സാക്ഷികള്‍ മാത്രമാണുണ്ടായിരുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഈ കേസില്‍ സാക്ഷികള്‍ മാത്രമാണ്. അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍. ഇതു പ്രകാരം ബിജെപിയുടെ നേതാക്കള്‍ ബിജെപിയുടെ ഓഫീസിലേക്ക് ഇത്തരത്തില്‍ കുഴല്‍പ്പണ ഇടപാട് നടന്നിട്ടുണ്ട് എന്ന് തുറന്ന് കാട്ടപകയാണ് സതീഷ് ചെയ്തത്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണ സാധ്യതക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..