December 4, 2024
#International #Top News

അമേരിക്കയുടെ പുതിയ എഫ്ബിഐ ഡയറക്ടറായി ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍

വാഷിങ്ടണ്‍: എഫ്ബിഐയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന്‍ കാഷ്(കശ്യപ്) പട്ടേല്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് കാഷ് പട്ടേലിനെ നാമനിര്‍ദേശം ചെയ്തത്. ഇക്കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്.

Also Read ; ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ; പുതുച്ചേരിയിലും വിഴുപുരത്തും കനത്ത മഴയും വെള്ളപ്പൊക്കവും, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി

എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കശ്യപ് പട്ടേല്‍ ചുമതലയേല്‍ക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നായിരുന്നു ട്രംപ് ശനിയാഴ്ച രാത്രി ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ ആദ്യ പോരാളിയുമാണ്. അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കാനുമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം മാറ്റിച്ചതെന്നും ട്രംപ് പറഞ്ഞു. കുടിയേറ്റ പ്രശ്‌നങ്ങളും ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടവും അടക്കം അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കാശിനെ ട്രംപ് എഫ്ബിഐ തലപ്പത്തേക്ക് എത്തിക്കുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ട്രംപ് ഭരണത്തില്‍ പ്രതിരോധ വകുപ്പ് ഡയറക്ടര്‍, നാഷനല്‍ ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കൗണ്ടര്‍ ടെററിസം സീനിയര്‍ ഡയറക്ടര്‍ തുടങ്ങി സുപ്രധാന പദവികള്‍ കാഷ് വഹിച്ചിരുന്നു.

1980 ഫെബ്രുവരി 25ന് ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലാണ് കാഷ് ജനിച്ചത്.എന്നിരുന്നാലും കാനഡ വഴി അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഗുജറാത്തി വേരുള്ള കാഷിന്റെ കുടുംബം. റിച്ച്മണ്ട് സര്‍വകലാശാലയില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ കാഷ് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍ നിന്നായിരുന്നു രാജ്യാന്തര നിമയത്തില്‍ ബിരുദം നേടിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *