തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കം; കൃഷ്ണഗിരിയില്‍ നിരവധി ബസുകളും കാറുകളും ഒലിച്ചുപോയി
കോയമ്പത്തൂരിനു സമീപം കൃഷ്ണഗിരിയിലെ ഉത്തംഗരൈയില്‍ തടാകം പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ബസുകളും കാറുകളും ഒലിച്ചുപോയി. കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗരൈ ബസ് സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് തടാകത്തിലെ ജലം കവിഞ്ഞൊഴുകി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയത്.
Also Read; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തീരുമാനമായില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും
കനത്ത മഴയെ തുടര്‍ന്ന് ഉത്തംഗരൈ മേഖലയില്‍ ജലനിരപ്പ് നിറഞ്ഞ് വെള്ളക്കെട്ടിന് കാരണമായി. ഉത്തംഗരൈ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള തടാകത്തിലെ ജലനിരപ്പുയര്‍ന്ന് പുറം ബാന്‍ഡ് തകരുകയും കവിഞ്ഞൊഴുകിയ വെള്ളപ്പൊക്കത്തില്‍ ബസ് സ്റ്റാന്‍ഡിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഒലിച്ചു പോവുകയുമായിരുന്നു. പത്തിലധികം ടൂറിസ്റ്റ് വാഹനങ്ങളും ഒരു കാറും ഒലിച്ചുപോകുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..