October 16, 2025
#india #Top Four

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിവയ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചണ്ഡീഗഢ്: സ്വവര്‍ണ്ണ ക്ഷേത്രത്തിന് മുന്നില്‍ വെടിയുതിര്‍ത്ത് ഖലിസ്ഥാന്‍ അനുകൂല സംഘടനാ അംഗം. ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര് സിങ് ബാദലിന് നേരെയാണ് വെടിയുതിര്‍ത്തത്. അക്രമിയായ നാരായണ്‍ സിങ് ചൗരയെ സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി.

Also Read ; ശബരിമല: കെ എസ് ആര്‍ ടി സിയെ പ്രതിദിനം ആശ്രയിക്കുന്നത് 90,000 യാത്രക്കാര്‍, സ്വാമീസ് ചാറ്റ്‌ബോട്ടിലൂടെ ബസ് സമയം അറിയാം

സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദല്‍. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം തുടങ്ങിവയായിരുന്നു ബാദലിന് ശിക്ഷയായി വിധിച്ചത്. രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം. കൂടാതെ ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിനുമേല്‍ ചുമത്തിയത്.

2007 -2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് അകാല്‍ തഖ്ത് ബാദലിനെ ശിക്ഷിച്ചത്. സിഖ്മത നിയമപീഠം തെറ്റുകാരനെന്ന് വിധിച്ചതിനുപിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *