വാഹനം ഓടിക്കാന്‍ അറിയാത്തവന് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനും ഉത്തരവാദിത്തമില്ലേ? ഞാനവരെ കൊല്ലാന്‍ വിട്ടെന്നാണ് ഇപ്പോള്‍ പറയുന്നത് – വികാരാധീനനായി ഷമീല്‍ ഖാന്‍
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി വാഹന ഉടമ ഷമീല്‍ ഖാന്‍. സിനിമയ്ക്ക് പോകാന്‍ വാഹനം ചോദിച്ചപ്പോള്‍ കൊടുത്തതാണോ താന്‍ ചെയ്ത തെറ്റെന്ന് ഷമീല്‍ ഖാന്‍ ചോദിച്ചു. വാഹനം ഓടിക്കാനറിയാത്തവന് ലൈസന്‍സ് കൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു കുഴപ്പവുമില്ലേയെന്നും പോക്കറ്റ് നിറയെ കാശ് മേടിച്ച് വെച്ചിട്ടല്ലേ ലൈസന്‍സ് കൊടുത്തതെന്നും ഷമീല്‍ ഖാന്‍ പറഞ്ഞു. ലൈസന്‍സ് അനുവദിച്ച സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്തമില്ലേയെന്നും ഷമീല്‍ ഖാന്‍ ചോദിച്ചു.
ഭക്ഷണത്തിനും എണ്ണയടിക്കാനും കൈയ്യില്‍ കാശില്ല, മൊബൈല്‍ ഇപ്പോള്‍ ഓഫാകുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരു ആയിരം രൂപ അവര്‍ക്ക് കൊടുത്തു. അതിന് പകരമായി അവര്‍ ആ പണം എന്റെ ഗൂഗിള്‍ പേയില്‍ അയച്ചു തന്നു. കൂടെ വന്നവരില്‍ മുഹമ്മദ് ജബ്ബാറിനെ മാത്രമാണ് എനിക്ക് അറിയുന്നത്. നല്ല കുട്ടികളായിട്ടാണ് തോന്നിയത് കൊണ്ടാണ് വാഹനം കൊടുത്തത്. വെള്ളമടിച്ച് നടക്കുന്നവര്‍ ആയിരുന്നെങ്കില്‍ പൈസയും വണ്ടിയുമൊന്നും കൊടുക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്റെ ഉപയോഗത്തിന് വാങ്ങിച്ച വാഹനമാണ്. അതുകൊണ്ടാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുത്തത്. വാടകക്ക് കൊടുക്കുന്ന വാഹനമായിരുന്നെങ്കില്‍ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കുമായിരുന്നു. വാഹനം വാടകക്ക് നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ്ഷമീല്‍ഖാന്‍.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..