December 11, 2024
#Crime #Top Four

പ്രവാസി വ്യവസായിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ;മന്ത്രവാദത്തിന്റെ മറവില്‍ 596 പവന്‍ തട്ടി, നാല് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: 2023 ല്‍ മരിച്ച പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കൊലപാതകത്തില്‍ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്.
സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പോലീസ് കണ്ടെത്തി. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം തിരിച്ച് നല്‍കേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവന്‍ സ്വര്‍ണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.

Also Read ; ഫോട്ടോ മാറിപ്പോയി, എളുപ്പത്തില്‍ ചീത്തപ്പേര് ഉണ്ടാക്കി തന്ന മനോരമയ്‌ക്കെതിരെ നടന്‍ മണികണ്ഠന്‍ ആചാരി

പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്മയിലെ എം സി അബ്ദുല്‍ഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന് കരുതി ഭാര്യയും ബന്ധുക്കളും മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വീട്ടില്‍ നിന്നും 596 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുള്ള വിവരം ഇവര്‍ അറിയുന്നത്. ഇതാണ് പിന്നീട് മരണത്തിലും സംശയമുയരാന്‍ കാരണമായി. തുടര്‍ന്ന് അബ്ദുള്‍ ഗഫൂറിന്റെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതാണ് കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് എത്തിച്ചത്. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായിരുന്നു അബ്ദുല്‍ ഗഫൂര്‍.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *