ശബരിമലയില്‍ വി ഐ പി വിവാദം! ദിലീപും ജഡ്ജിയും നോര്‍ക്ക അംഗവും ശ്രീകോവിലിന് മുന്നില്‍ തൊഴുതതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടന്‍ ദിലീപിന് പുറമെ, വി ഐ പി പരിഗണനയോടെ പോലീസ് അകമ്പടിയില്‍ വേറെയും ആളുകള്‍ ശബരിമലയില്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ രാധാകൃഷ്ണന്‍, നോര്‍ക്കയുടെ ചുമതല വഹിക്കന്ന കെ പി അനില്‍കുമാര്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ക്കൊപ്പം വലിയൊരു കൂട്ടം ആളുകളും പോലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിയെന്നാണ് ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. സന്നിധാനത്ത് എത്തിയ ദിലീപ്, കെ കെ രാധാകൃഷ്ണന്‍, കെ പി അനില്‍കുമാര്‍ എന്നിവര്‍ക്ക് ശ്രീകോവിലിന് മുന്നില്‍നിന്ന് തൊഴാനുള്ള അവസരം ഒരുക്കുകയും മറ്റുള്ളവര്‍ക്ക് ജനറല്‍ ക്യൂവിലൂടെ പോകാനുള്ള അവസരം നല്‍കുകയും ചെയ്തുവെന്നാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറയുന്നത്. ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ ഗാര്‍ഡുമാരില്‍ നിന്നും വിശദീകരണം തേടുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇതിനുശേഷമായിരിക്കും നാളെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
Also Read; മെഡിക്കല്‍ കോഴ വിവാദം: എംടി രമേശിനെതിരെ കൈക്കൂലി ആരോപണവുമായി മുന്‍ ബിജെപി നേതാവ്