യുവതിയുടെ സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; 2.57 കോടി രൂപയും ആടംബര കാറും തട്ടിയ പ്രതി അറസ്റ്റില്‍
ബംഗളൂരു: യുവതിയുടെ സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2.57 കോടി രൂപയും ആടംബര കാറും തട്ടിയ പ്രതി അറസ്റ്റില്‍. സുഹൃത്തായ മോഹന്‍കുമാറാണ് അറസ്റ്റിലായത്. മോഹന്‍കുമാറും യുവതിയും ബോര്‍ഡിങ് സ്‌കൂളില്‍ ഒരുമിച്ചാണ് പഠിച്ചത്. പഠിക്കുന്ന സമയം തൊട്ടെ ഉറ്റ സുഹൃത്തുക്കളായിരുന്നെങ്കിലും പഠനം അവസാനിച്ചപ്പോള്‍ ഇരുവരും പിരിയുകയായിരുന്നു. ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍കുമാറും യുവതിയും വീണ്ടും കണ്ടുമുട്ടി.ഇത് പിന്നീട് പ്രണയത്തിലേക്കെത്തി. പ്രണയത്തിലായതിന് പിന്നാലെ വിവാഹം കഴിക്കാമെന്ന് യുവതിയെ വിശ്വസിപ്പിച്ച് ഇരുവരും ഒന്നിച്ച് യാത്രകള്‍ നടത്തി. ഈ അവസരങ്ങളില്‍ യുവതിയുമായുളള സ്വകാര്യവിഡിയോകള്‍ പ്രതി എടുത്തിരുന്നു. തനിക്ക് വീണ്ടും കാണാന്‍ വേണ്ടിയാണെന്ന് പറഞ്ഞാണ് മോഹന്‍കുമാര്‍ വീഡിയോ എടുത്തത്. വീഡിയോകളില്‍ യുവാവിന്റെ മുഖം വ്യക്തമായിരുന്നില്ല.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ പ്രതി യുവതിയോട് പല ആവശ്യങ്ങള്‍ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാന്‍ യുവതി നിരസിച്ചതോടെ പ്രതി വീഡിയോ പുറത്തുവിടുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെ പേടിച്ച യുവതി മുത്തശ്ശിയുടെ അക്കൗണ്ടില്‍ നിന്ന് ഒന്നര കോടി രൂപ മോഹന്‍കുമാറിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ ആവശ്യപ്പെട്ട പണം ലഭിച്ചിട്ടും യുവാവ് പിന്നെയും പണം ആവശ്യപ്പെട്ടു. യുവതി വീണ്ടും പണം അയച്ചുകൊടുത്തു. പിന്നാലെ പ്രതി യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും തട്ടിയെടുത്തു. വീണ്ടും പണമാവശ്യപ്പെട്ടതോടെ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഇത്തരത്തില്‍ 2.57 കോടി രൂപയാണ് യുവതിയില്‍ നിന്ന് മോഹന്‍കുമാര്‍ തട്ടിയെടുത്തതെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇതില്‍ 80 ലക്ഷം രൂപ തിരികെ വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..