കെ സുധാകരനെ മാറ്റേണ്ട കാര്യമില്ല, സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച വിജയം നേടി: ശശിതരൂര്‍
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനുള്‍പ്പെടെ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ അത്തരമൊരു നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ മികച്ച വിജയം നേടി. ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിര്‍ത്തി. കെ സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്നും തരൂര്‍ പ്രതികരിച്ചു.
Also Read ; ഇന്ദുജയുടെ മരണം ; അജാസ് ഇന്ദുജയെ മര്‍ദിച്ചു, ഫോണ്‍ വിളിച്ച് ദേഷ്യപ്പെട്ടു, നിര്‍ണായക വിവരങ്ങള്‍ പോലീസിന്
അതേസമയം കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം കൂട്ടണം എന്നാണ് ഉദയ്പൂര്‍ പ്രഖ്യാപനം. പിന്നോക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും വിജയിച്ചില്ലെന്ന് പരാതി ഉണ്ടായിരുന്നു. പക്ഷേ ഇവര്‍ക്ക് പ്രചാരണത്തിന് മൂന്നാഴ്ച മാത്രമാണ് കിട്ടിയത്. അതാണ് തിരിച്ചടിയായത്. യുവാക്കള്‍ക്ക് അവസരം നല്‍കണം. നല്ല മാറ്റം വരുമെന്ന് തരൂര്‍ പറഞ്ഞു.
എന്ത് അടിസ്ഥാനത്തിലാണ് വാര്‍ഡ് വിഭജന തീരുമാനമെന്ന് വ്യക്തമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അസന്തുഷ്ടരാണ്. രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടോ എന്ന് സംശയമുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വാര്‍ഡ് വിഭജനമെന്ന് വ്യക്തമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..