December 11, 2024
#kerala #Top Four

‘സ്‌കൂള്‍ കലോത്സവ സ്വാഗതഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ 5 ലക്ഷം ചോദിച്ചു’ നടിക്കെതിരെ മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കാനുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാനായി നടി 5 ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് മന്ത്രിയുടെ വിമര്‍ശനം. നടി വന്ന വഴി മറക്കരുതെന്നും ഇത്തരം ആളുകള്‍ അഹങ്കാരം കാണിക്കുന്നത് കേരളത്തോടാണെന്നും മന്ത്രി വിമര്‍ശിച്ചു. അതേസമയം നടിയുടെ പേര് പരാമര്‍ശിക്കാതെയാണ് മന്ത്രിയുടെ വിമര്‍ശനം.

Also Read ; സിറിയ വിമതര്‍ പിടിച്ചെടുത്തതോടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ വേദനിപ്പിച്ച സംഭവമാണിത്. അഞ്ച് ലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനം. കലോത്സവ വേദിയിലൂടെ എത്തി സിനിമയില്‍ വളര്‍ന്ന ആളില്‍ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. ഓണാഘോഷത്തിന് ഫഹദ് ഫാസില്‍ വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി പറയുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *