December 11, 2024
#kerala #Top Four

കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും ഇഡി ; അനധികൃത വായ്പയെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം

തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ബാങ്കിന്റെ പരിധിക്ക് പുറത്തുള്ളവര്‍ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചു. കൂടാതെ അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നീക്കമുണ്ട്. ഇതിന് മുന്നോടിയായി ബാങ്കിലെത്തി മേല്‍വിലാസം ശേഖരിച്ചു.

Also Read ; വഴിതടഞ്ഞുള്ള സിപിഎം സമ്മേളനം ; പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

അതേസമയം കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം. ജാമ്യ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടും. പ്രതികള്‍ കുറ്റം ചെയ്തതായി കരുതാന്‍ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി. ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശം കേസിന്റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തല്‍. എന്നാല്‍ ജാമ്യ നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാന്‍ ഇഡിക്ക് ആലോചനയില്ല. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി ആര്‍ അരവിന്ദാക്ഷന്‍, ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടുളള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരമര്‍ശമുള്ളത്.

 

ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. ഇഡി എന്ത് ചെയ്താലും വിരോധമില്ല, മടിയില്‍ കനമില്ലാത്തതിനാല്‍ ഒന്നിനേയും ഭയക്കുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *