December 18, 2024
#kerala #Top Four

സ്‌കൂള്‍ കലോത്സവ വേദികളിലെ സ്ഥിരം മണവാട്ടിയാകാന്‍ ആയിഷ ഇനിയില്ല

പാലക്കാട്: രണ്ടാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവത്തിലെ സ്ഥിരം മണവാട്ടിയായിരുന്ന ആയിഷ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന സത്യം ഉള്‍കൊള്ളാന്‍ ആകാതെ കൂട്ടുകാരും അധ്യാപകരും. പാലക്കാട് ഇന്നലെ നടന്ന അപകടത്തില്‍ മരിച്ച ആയിഷ സ്‌കൂള്‍ കലോത്സ വേദികളിലെ സ്ഥിരം മണവാട്ടിയായിരുന്നു. ഏറ്റവും ഒടുവില്‍ ശ്രീകൃഷ്ണപുരത്തുവച്ചു നടന്ന പാലക്കാട് ജില്ലാ യുവജനോത്സവത്തിലും ആയിഷ പങ്കെടുത്തിരുന്നു. കലയ്‌ക്കൊപ്പം പഠനത്തിലും ആയിഷ മിടുക്കിയായിരുന്നു.

Also Read ; 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ഗുകേഷ്

അവസാനമായി ആയിഷയെ ഒരു നോക്ക് കാണാനെത്തിയ സുഹൃത്തുക്കളെയും അധ്യാപകരെയും സമാധാനിപ്പിക്കാനാകാതെ പകച്ചു നില്‍ക്കുകയായിരുന്നു നാട്ടുകാരും ബന്ധുക്കളും. നാല് വിദ്യാര്‍ത്ഥിനികളുടെയും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടക്കമുള്ളവര്‍ സ്ഥലത്തുണ്ട്.

ചെറുള്ളി സ്വദേശികളായ അബ്ദുള്‍ സലാമിന്റെ മകള്‍ പി.എ.ഇര്‍ഫാന ഷെറിന്‍, അബ്ദുള്‍ റഫീഖിന്റെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീമിന്റെ മകള്‍ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകള്‍ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആറരയോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചത്.

രണ്ട് മണിക്കൂര്‍ വീടുകളില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകില്ല.സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറിയാണ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണിവര്‍. കൂടെയുണ്ടായിരുന്ന സഹപാഠി അജ്‌ന ഷെറിന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.50ഓടെ കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ കരിമ്പ, പനയമ്പാടത്തായിരുന്നു അപകടമുണ്ടായത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *