December 18, 2024
#Sports #Top Four

18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ഗുകേഷ്

സെന്റോസ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ഗുകേഷ്. 14-ാമത്തെയും അവസാനത്തെയും മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ചാമ്പ്യനാകാന്‍ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയം കൈവരിച്ചത്. ഇതോടെ ഏറ്റവും പ്രായംകുറഞ്ഞ വിശ്വകിരീട വിജയി എന്ന ചരിത്ര നേട്ടമാണ് ഇന്ത്യന്‍ താരം ഗുകേഷ് സ്വന്തമാക്കിയിരിക്കുന്നത്. 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍ നേടിയെന്ന കൗതുകവും ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.

Also Read; ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാനൊരുങ്ങി കേന്ദ്രം ; സമയംവേണമെന്ന് തെര. കമ്മീഷന്‍

13 റൗണ്ട് പോരാട്ടം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ വെള്ളിയാഴ്ച ടൈബ്രേക്കറില്‍ ജേതാവിനെ കണ്ടെത്തേണ്ടി വരുമായിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ തന്നെ ഗുകേഷ് അതുല്യ വിജയം കയ്യിലൊതുക്കുകയായിരുന്നു.

Join with metro post:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *