December 18, 2024
#Crime #Top Four

ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ ഗേറ്റില്‍ കോര്‍ത്ത നിലയില്‍ അജ്ഞാത മൃതദേഹം ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: ഹൈക്കോടതിക്ക് സമീപത്തുള്ള മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മംഗളവനത്തിന്റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത് വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്‌നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. സ്ഥലത്ത് പോലീസെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Also Read ; വിസ നിയമത്തില്‍ അടിമുടി മാറ്റവുമായി കുവൈത്ത് ; പ്രധാനപ്പെട്ട മാറ്റങ്ങള്‍ അറിയാം…

സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്‌കനാണ് മരിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള വനത്തിന്റെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് സിസിടിവി ഉള്‍പ്പെടെ ഇല്ല.

രാത്രിയില്‍ ആളുകളെ ഇവിടേക്ക് കയറ്റാറില്ല. ദുരൂഹ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കൊച്ചി ഡിസിപി കെഎസ് സുദര്‍ശന്‍ പറഞ്ഞു.മംഗളവനം പക്ഷി സങ്കേതത്തിലെ സംരക്ഷിത മേഖലയിലാണ് സംഭവം. രാവിലെ ആളുകള്‍ നടക്കാനിറങ്ങുന്ന സ്ഥലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മംഗളവനത്തില്‍ രാവിലെ നിരവധി പേരാണ് നടക്കാനെത്താറുള്ളത്. സുരക്ഷാമേഖലയില്‍ ഇത്തരമൊരു സംഭവം നടന്നത് പോലീസ് ഗൗരവമായിട്ടാണ് കാണുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *