സീരിയല്‍ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനങ്ങള്‍ തകര്‍ത്ത് പടയപ്പ; ഒഴിവായത് വന്‍ ദുരന്തം
ഇടുക്കി: മൂന്നാറില്‍ സീരിയല്‍ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനം തകര്‍ത്ത് പടയപ്പ. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ കുതിച്ചെത്തുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. സൈലന്റ് വാലി ലൊക്കേഷനായിട്ടുള്ള സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പയുടെ അപ്രതീക്ഷിത വരവ്. വനംവകുപ്പ് ആര്‍ ആര്‍ ടി ഡെപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..