December 18, 2024
#kerala #Top Four

ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം ; യൂട്യൂബ് ചാനല്‍ പ്രതിനിധികളുടെയും  അധ്യാപകരുടെയും മൊഴിയെടുക്കും

തിരുവനന്തപുരം: ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ യൂട്യൂബ് ചാനല്‍ പ്രതിനിധികളില്‍ നിന്നും ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകരില്‍ നിന്നും പോലീസ് ഉടന്‍ മൊഴിയെടുക്കും. പോലീസ് അന്വേഷണത്തിന് പുറമെ വിദ്യാഭ്യാസ വകുപ്പും പരിശോധന നടത്തുന്നുണ്ട്. അതേസമയം ചോര്‍ച്ചക്ക് പിന്നിലാരെന്ന് കണ്ടെത്താന്‍ സമഗ്ര അന്വേഷണമാണ് നടക്കുക. പത്താം തരം വരെയുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പോലീസ് നീക്കം.

Also Read ; ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

ചോര്‍ത്തിയിട്ടില്ലെന്ന് പറയുമ്പോഴും യൂട്യൂബ് ചാനലുകളുടെ നടപടി അടിമുടി ദുരൂഹമാണെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തല്‍. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്കിടയില്‍ നടക്കുന്നത് വലിയ കിടമത്സരമാണ്. വിദ്യാഭ്യാസവകുപ്പിന്റെ ചോദ്യത്തോട് ഏറ്റവും കൂടുതല്‍ സമാനതകളുള്ള ചോദ്യം തയ്യാറാക്കുന്ന പ്ലാറ്റ് ഫോമിനാണ് പ്രിയം. അവരുടെ സബ്സ്രിക്പ്ഷനാണ് കൂടുതല്‍. അധ്യാപകര്‍ തന്നെ ഈ യൂട്യൂബ് ചാനലുകള്‍ നോക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും വിവരമുണ്ട്.

വാര്‍ഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പുകളിലെ ഗൗരവമില്ലായ്മയാണ് അര്‍ദ്ധവാര്‍ഷിക പരീക്ഷയുട ചോദ്യപേപ്പര്‍ ചോരാനിടയാക്കിയതെന്ന് വിദ്യാഭ്യാസവകുപ്പ് സമ്മതിക്കുന്നുണ്ട്. അച്ചടിച്ച സ്ഥലം മുതല്‍ വിതരണം ചെയത് ബിആര്‍സികളില്‍ നിന്നും വളരെ നേരത്തെ ചോദ്യങ്ങള്‍ എത്തുന്ന സ്‌കൂളുകളില്‍ നിന്നും വരെ ചോരാന്‍ സാധ്യതകളേറെ. നാളെ പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി പ്രത്യേകം യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷയായതിനാല്‍ തന്നെ ചോര്‍ന്ന പരീക്ഷകള്‍ വീണ്ടും നടത്തേണ്ടെന്നാണ് നിലവിലെ ധാരണ.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *