സ്‌കൂള്‍ കലോത്സവ അവതരണഗാനത്തിന്റെ നൃത്താവിഷ്‌കാരം ഏറ്റെടുത്ത് കലാമണ്ഡലം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കും: അന്തസ്സെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന്റെ നൃത്താവിഷ്‌ക്കാരം ചിട്ടപ്പെടുത്തി കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം. ഈ നൃത്തം കുട്ടികളെ പഠിപ്പിക്കാനായി ഒരു നടി 5 ലക്ഷം രൂപ ചോദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് വലിയ വിവാദമായിരുന്നു. പിന്നാലെ ഈ പ്രസ്ഥാവന മന്ത്രി പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവതരണഗാനത്തിന്റെ നൃത്തം ആര് പഠിപ്പിക്കുമെന്ന ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. തുടര്‍ന്നാണ് കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് പറഞ്ഞ് കലാമണ്ഡലം രംഗത്തെത്തുന്നത്. കലാമണ്ഡലത്തിലെ അധ്യാപകരും പിജി വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് പരിശീലനമേറ്റെടുത്തതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ രാജേഷ് കുമാര്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പ്രതിഫലത്തില്‍ തട്ടി നടി പിന്മാറിയ സ്ഥാനത്താണ് കലാമണ്ഡലം സൗജന്യമായി നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തുന്നത്. ഇനി വിവാദത്തിനില്ലെന്നും കലാമണ്ഡലത്തിന്റെ നടപടി അന്തസ്സാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മന്ത്രിയുടെ വിവാദ പ്രസ്ഥാവനയോടെ പരിശീലത്തിന് പ്രതിഫലം വാങ്ങുന്നത് ശരിയോ തെറ്റോ എന്നതില്‍ വലിയ പോരാണ് നടന്നത്. നടിയെ അനുകൂലിച്ചും എതിര്‍ത്തും വാദങ്ങള്‍ ഉയര്‍ന്നു. പേര് പരാമര്‍ശിക്കാതെ മന്ത്രി പറഞ്ഞ നടി ഉന്നത കേന്ദ്രങ്ങളോട് പറഞ്ഞ പരാതിയിലായിരുന്നു മന്ത്രി പരാമര്‍ശം പിന്‍വലിച്ചത് എന്നാണ് വിവരം.