ശബരിമല ; പരമ്പരാഗത കാനന പാതയിലൂടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം, പുതിയ പരിഷ്‌കാരമെന്ന് ദേവസ്വം
പത്തനംതിട്ട: ശബരിമലയിലേക്ക് ദര്‍ശനത്തിനായെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമായി ഇതാ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നു. പരമ്പരാഗത കാനന പാത വഴി വരുന്നവര്‍ക്ക് പുതിയ ഇനി വരി നില്‍ക്കാതെ ദര്‍ശനം അനുവദിക്കും. എരുമേലിയിലും പുല്‍മേട്ടിലും തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക എന്‍ട്രി പാസ്സ് നല്‍കും. പരിഷ്‌കാരം ഈ മണ്ഡലകാലം മുതല്‍ നടപ്പിലാക്കുമെന്ന് ശബരിമല ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
അതേസമയം ഇത്തവണ ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധനയാണുള്ളത്.. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലര ലക്ഷത്തിലധികം ഭക്തര്‍ ഇക്കുറി ദര്‍ശനത്തിനെത്തി. 22.7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്. നട തുറന്ന് 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോര്‍ഡ് പുറത്തുവിട്ടത്.
22,67,956 തീര്‍ഥാടകരാണ് ഈ സീസണില്‍ ഇതുവരെ ദര്‍ശനത്തിന് എത്തിയത്. 163, 89,20,204 രൂപയാണ് ഈ സീസണിലെ നടവരവ്. കഴിഞ്ഞ തവണത്തെക്കാള്‍ 22 കോടി 76 ലക്ഷത്തില്‍ കവിയുന്ന അധികവരുമാനം. അരവണ വിറ്റുവരവിലാണ് വന്‍ കുതിപ്പ്. കഴിഞ്ഞ വര്‍ഷം 65 കോടി രൂപയിലധികം രൂപയുടെ സ്ഥാനത്ത് ഇക്കുറി 82.5 കോടിയിലധികം രൂപയുടെ വര്‍ധനയാണ് വിറ്റുവരവില്‍.അതായത് അരവണ വിറ്റുവരവിലൂടെ ലഭിച്ചത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 17 കോടിയിലധികം രൂപയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..