December 18, 2024
#kerala #Top News

‘ശരദ് പവാര്‍ രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടു, ശശീന്ദ്രന്‍ ഉടന്‍ രാജിവയ്ക്കും ‘; താന്‍ ഉടന്‍ മന്ത്രിയാകുമെന്ന് തോമസ് കെ തോമസ്

കൊച്ചി: വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉടന്‍ രാജിവെക്കുമെന്നും താന്‍ മന്ത്രിയാകുമെന്നും ആവര്‍ത്തിച്ച് തോമസ് കെ തോമസ് എംഎല്‍എ. എ കെ ശശീന്ദ്രനോട് രാജിവയ്ക്കാന്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടെന്നും തോമസ് കെ തോമസ് പറഞ്ഞു. അതേസമയം രാജി പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമേ ഉണ്ടാകൂ എന്നും തോമസ് കെ തോമസ് കൂട്ടിച്ചേര്‍ത്തു.

Also Read ; ലിവിങ് ടുഗെതര്‍ ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ കൂടുന്നു : വനിതാ കമ്മീഷന്‍

കഴിഞ്ഞ ദിവസവും താന്‍ മന്ത്രിയാകുമെന്ന് ആവര്‍ത്തിച്ച് തോമസ് കെ തോമസ് രംഗത്തുവന്നിരുന്നു. ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ആ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് പറഞ്ഞിരുന്നത്. രണ്ടര വര്‍ഷം ശശീന്ദ്രനും രണ്ടരവര്‍ഷം എനിക്കും എന്നതായിരുന്നു പവാര്‍ജിയുടെ തീരുമാനമെന്നും ആ തീരുമാനം നടപ്പിലാകുമെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ശരദ് പവാര്‍ ഈ തീരുമാനം അംഗീകരിച്ചെന്ന് പറഞ്ഞും എ കെ ശശീന്ദ്രനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തി തോമസ് കെ തോമസ് രംഗത്തുവന്നത്. പവാര്‍ വഴങ്ങിയത് പി സി ചാക്കോയുടെ സമ്മര്‍ദ്ദത്തിലാണ്. എ കെ ശശീന്ദ്രന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഈ വിഷയം സംബന്ധിച്ച് ശരദ് പവാറും പ്രകാശ് കാരാട്ടും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തുമെന്നും രാജി പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമേ ഉണ്ടാകുകയുള്ളൂ എന്നും തോമസ് കെ തോമസ് പറഞ്ഞു.അതേസമയം, തന്റെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രി സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ശരദ് പവാര്‍ ഒരു നിര്‍ദ്ദേശവും തന്നിട്ടില്ല എന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *