#kerala #Top Four

എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് സ്ഥാനക്കയറ്റം. ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മാര്‍ച്ച് – ഏപ്രില്‍ മാസത്തോടെ പുതിയ ഡിജിപി ചുമതലയേല്‍ക്കും. സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

Also Read ; എയര്‍ലിഫ്റ്റിങ്ങിന് പണം ചോദിച്ച കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി ; 132 കോടി ബില്ലില്‍ വയനാടിന്‌ ചെലവായത് 13 കോടി മാത്രം ബാക്കി 8 വര്‍ഷം മുന്‍പുള്ള ബില്ല്

‘തൃശ്ശൂര്‍ പൂരം കലക്കല്‍’, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് അജിത് കുമാര്‍. പോരാത്തതിന് തൃശൂര്‍ പൂരം കലക്കിയതിന് അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥന്‍ കൂടിയാണ് അജിത് കുമാര്‍. എന്നാല്‍ നേരത്തെ തന്നെ ഇത്തരം ആരോപണങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സ്ഥാനകയറ്റം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *