ജനുവരിയില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഉത്തരാഖണ്ഡ്; ഫെബ്രുവരിയില്‍ നിയമസഭ ബില്‍ പാസാക്കിയിരുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍. അടുത്ത വര്‍ഷം ജനുവരി മുതല്‍ സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പില്‍ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ഇതോടെ രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡ് നിയമസഭ ഏക സിവില്‍ കോഡ് ബില്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 12ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ബില്‍ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.
Also Read; പോലീസും എ ഐ ക്യാമറകള്‍ സ്ഥാപിക്കും, റോഡിലെ മത്സരയോട്ടത്തിന് പിടി വീഴും
ഏക സിവില്‍ കോഡ് നടപ്പാകുന്നതോടെ ഉത്തരാഖണ്ഡില്‍ എല്ലാ മതവിശ്വാസികളുടെയും വിവാഹപ്രായം ഏകീകരിക്കപ്പെടും. നിലവിലെ വ്യവസ്ഥകളോട് ചേര്‍ന്ന്, എല്ലാ മതവിശ്വാസങ്ങളിലുംപെട്ട പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസും ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ഉം തന്നെ ആയിരിക്കും. വിവാഹത്തിന് കൃത്യമായ രജിസ്ട്രേഷന്‍, വിവാഹമോചനത്തിന് ഭാര്യക്കും ഭര്‍ത്താവിനും തുല്യ കാരണങ്ങള്‍, ഭര്‍ത്താവിന് ബാധകമായ അതേ വിവാഹമോചന കാരണങ്ങള്‍ ഭാര്യയ്ക്കും ബാധകമായിരിക്കും, ഒരു ഭാര്യ ജീവിച്ചിരിക്കുന്നിടത്തോളം രണ്ടാം വിവാഹം സാധ്യമല്ല, അതായത് ബഹുഭാര്യത്വത്തിന് നിരോധനം തുടങ്ങിയവയാണ് മറ്റ് നിയമങ്ങള്‍. അനന്തരാവകാശത്തില്‍ ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശം, ലിവ്-ഇന്‍ ബന്ധത്തിന് അനുമതി വേണം തുടങ്ങിയവയാണ് മറ്റ് ചില നിയമങ്ങള്‍. പട്ടികവര്‍ഗ വിഭാഗത്തെ ഏക സിവില്‍ കോഡിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..