#kerala #Top Four

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് ; പൊതുഭരണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം. പൊതുഭരണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചു വിടണമെന്നും അനധികൃതമായി ഇവര്‍ കൈപ്പറ്റിയ പെന്‍ഷന്‍ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും
പൊതുഭരണ അഡി. സെക്രട്ടറി നിര്‍ദ്ദേശിച്ചു.ഇതുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അതേസമയം പെന്‍ഷന്‍ തട്ടിപ്പില്‍ ഇന്നലെ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.എന്നാല്‍ സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കം. ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാര്‍ശയും താഴെ തട്ടിലെ ജീവനക്കാര്‍ക്കെതിരെ മാത്രമാണ്.

1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പ് കണ്ടെത്തല്‍ വലിയ അമ്പരപ്പുണ്ടാക്കിയിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കമായിരുന്നു പട്ടികയിലുണ്ടായിരുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ ധനവകുപ്പ് ഇതുവരെ പുറത്തുവിട്ടിരുന്നില്ല. അതാത് വകുപ്പുകളോട് നടപടിക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. ആദ്യ നടപടിയായാണ് മണ്ണ് സംരക്ഷണവകുപ്പിലെ ജീവനക്കാരുടെ സസ്‌പെന്‍ഷന്‍. വടകരയിലെ മണ്ണ് സംരക്ഷണ ഓഫീസിലെ വര്‍ക്ക് സൂപ്രണ്ട് നസീ , കാസര്‍ക്കോട് ഓഫീസിലെ അറ്റന്‍ഡന്റ് സാജിത കെഎ, പത്തനംതിട്ട ഓഫീസിലെ പാര്‍ട്ട് ടൈം ഓഫീസര്‍ ഷീജാകുമാരി ജി, മീനങ്ങാടി ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായ ഭാര്‍ഗ്ഗവി പി, ലീല കെ, തിരുവനന്തപുരം സെന്‍ട്രല്‍ സോയില്‍ അനലറ്റിക്കല്‍ ലാബിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ രജനി ജെ എന്നിവരെയാണ് ഇന്നലെ സസ്‌പെന്റ് ചെയ്തത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *