പത്തനംതിട്ട സിപിഎമ്മില്‍ പുതിയതായി അംഗത്വമെടുത്തതില്‍ റൗഡിയും ക്രിമിനല്‍ കേസ് പ്രതികളുമടക്കം 50 പേര്‍

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മില്‍ പുതുതായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചവരില്‍ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ടയാളുകളും ക്രിമിനല്‍ കേസ് പ്രതികളും. പത്തനംതിട്ട മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വെട്ടൂര്‍ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളില്‍ പ്രതിയായ പ്രമാടം സ്വദേശികളായ മാജിക് കണ്ണന്‍, അരുണ്‍ എന്നിവരാണ് പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
പോലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം 4 കേസുകളിലെ പ്രതിയാണ് സിദ്ധിഖ്. വധശ്രമ കേസില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആളാണ് അരുണ്‍. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50 ല്‍ അധികം പേരാണ് ഇന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഈ കൂട്ടത്തിലെ പ്രധാനികളാണ് ഈ മൂന്ന് പേരും. അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കാപ്പാ കേസ് പ്രതി അടക്കം പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ വീണ്ടും വിവാദമായി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുള്‍പ്പെടെ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..