ദേവിക്കുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍

കൊച്ചി: ഇടുക്കിയില്‍ അന്‍വറിന്റെ നിര്‍ണായക നീക്കം. ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അന്‍വര്‍ എംഎല്‍എ. ഇടതുവിമതരെ ഒപ്പം ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) ഇടുക്കിയില്‍ അനൗദ്യോഗിക ജില്ലാ കമ്മറ്റി രൂപീകരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ഇടുക്കി തൊടുപുഴയിലും കട്ടപ്പനയിലും അന്‍വര്‍ പങ്കെടുത്ത യോഗങ്ങള്‍ ചേര്‍ന്നു.
Also Read ; ബസ് കാലിലൂടെ കയറിയിറങ്ങി ; ചികിത്സയിലിരിക്കെ വയോധിക മരിച്ചു
അതേസമയം സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപി പ്രവേശനം പൂര്‍ണ്ണമായും തള്ളാതെയാണ് നേരത്തെ പ്രതികരിച്ചത്. ഇതിനിടെയാണ് പി വി അന്‍വറുമായുള്ള കൂടിക്കാഴ്ച. എന്നാല്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
യുഡിഎഫ് പ്രവേശനം ലക്ഷ്യമിടുന്ന പി വി അന്‍വര്‍ സിപിഐഎം-ബിജെപി നേതാക്കളെ കൂടെകൂട്ടാനുള്ള ചര്‍ച്ചകള്‍ നടത്തുന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പി വി അന്‍വറും കോണ്‍ഗ്രസും തമ്മില്‍ ധാരണയായെന്നാണ് സൂചന.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..