#kerala #Top Four

ഉമ തോമസ് എംഎല്‍എ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്നു

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അതേസമയം ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുള്ളൂ എന്ന നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘം.

Also Read ; കലാപൂരത്തിനൊരുങ്ങി തലസ്ഥാനം ; 25 വേദികളിലായി 249 മത്സരയിനങ്ങള്‍

അതേസമയം ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഉമാ തോമസ് എം എല്‍ എയ്ക്ക് പരിക്കേല്‍ക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ മാനേജിങ് ഡയറക്ടര്‍ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയത് തങ്ങളറിഞ്ഞല്ലെന്ന് കല്യാണ്‍ സില്‍ക്‌സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പോലീസിന്റെ നടപടി. പണം നല്‍കിയ വീട്ടമ്മ തന്നെ പരാതി നല്‍കിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പോലീസ് കേസെടുത്ത്. എന്നാല്‍ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതിക്ക് കഴിഞ്ഞ ദിവസം ഇടക്കാലജാമ്യം ലഭിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *