എച്ച്എംപിവി വൈറസ് വ്യാപനം ; ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ
ഡല്‍ഹി: ചൈനയിലെ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. എന്നാല്‍ എച്ച്എംപിവി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) വ്യാപനവുമായി ബന്ധപ്പെട്ട് നിലവില്‍ ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. അതേസമയം അവശ്യ സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യ മന്ത്രാലയം യോഗം ചേര്‍ന്നു.
Also Read ; നിലമ്പൂരെ കാട്ടാന ആക്രമണം; അഞ്ചുവയസ്സുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അതേസമയം വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിലവില്‍ ചൈനയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് അറിയിക്കുന്നത്. എല്ലാ മഞ്ഞുകാലത്തും വൈറസ് ബാധയിലൂടെ രോഗങ്ങളുണ്ടാവാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രോഗം കുറവാണ് എന്നാണ് ചൈനയുടെ വിദേശകാര്യ വക്താവ് പ്രതികരിച്ചത്. അതോടൊപ്പം വിനോദസഞ്ചാരികള്‍ക്ക് കടന്നുവരാമെന്നും ചൈന വ്യക്തമാക്കി.
എന്നാല്‍ ചൈനയിലെ ആശുപത്രികളില്‍ ആയിരക്കണക്കിന് ആളുകള്‍ ദിനംപ്രതി ചികിത്സ തേടിയെത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് ന്യൂമോണിയ കേസുകളിലുണ്ടാകുന്ന വര്‍ധന കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഒരു പുതിയ നിരീക്ഷണ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് കാലത്തിന് സമാനമായ രീതിയില്‍ മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ശുചിയായി സൂക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ ജനങ്ങള്‍ക്ക് നല്‍കി. അതിനിടെ ചൈനയുടെ അയല്‍ രാജ്യങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോങ്കോങ്ങില്‍ എച്ച്എംപി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































