കലാപൂരം രണ്ടാം നാള്‍ ; സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് മത്സരിച്ച് തൃശൂരും കോഴിക്കോടും കണ്ണൂരും

തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആവേശജ്ജ്വലമായ പോരാട്ടം രണ്ടാം ദിവസത്തില്‍. ഇന്ന് വേദിയിലെത്തുന്നത് ജനപ്രിയ ഇനങ്ങള്‍. ഒഴിവു ദിവസം ആയതിനാല്‍ തന്നെ വേദികളില്‍ ഇന്ന് കാണികള്‍ നിറയുമെന്നാണ് പ്രതീക്ഷ. അതേസമയം സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കോഴിക്കോടും കണ്ണൂരും തൃശൂരും.
Also Read ; തൃശൂര്‍ പൂരം കലക്കല്‍ വിവാദം: പോലീസിന് ഒഴികെ മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്
57 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് കോഴിക്കോടും കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഉദ്ഘാടനം ദിവസം സമയക്രമം പാലിക്കാതെയാണ് പല മത്സരങ്ങളും അവസാനിച്ചത്. വേദി ഒന്നിലെ ഹയര്‍ സെക്കന്ററി വിഭാഗം സംഘനൃത്തം, വേദി അഞ്ചിലെ പൂരക്കളി, വേദി ഏഴിലെ ഹൈസ്‌കൂള്‍ വിഭാഗം നങ്യാര്‍കൂത്ത് എന്നിവയാണ് വൈകി അവസാനിച്ച മത്സരങ്ങള്‍.
വേദി മൂന്നായ ടാഗോര്‍ തിയേറ്ററില്‍ രാവിലെ 9.30ന് തുടങ്ങുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരമാണ് ഇന്നത്തെ മുഖ്യ ആകര്‍ഷണം. വേദി രണ്ടില്‍ ഉച്ചയ്ക്ക് ശേഷം ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ നാടോടിനൃത്ത മത്സരം നടക്കും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..