പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ; നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്
നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ച് നിലമ്പൂര്‍ കോടതി. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. വിധി സ്വാഗതാര്‍ഹമെന്നും ഇന്ന് തന്നെ അന്‍വറിനെ ജയിലില്‍ നിന്ന് ഇറക്കാന്‍ ശ്രമിക്കുമെന്നും അന്‍വറിന്റെ സഹോദരന്‍ മുഹമ്മദ് റാഫി പ്രതികരിച്ചു.
Also Read ; ബെംഗളൂരുവിന് പുറമെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ ; രണ്ട് മാസം പ്രായമായ കുഞ്ഞ് ചികിത്സയില്‍
അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തി വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇന്നലെ രാത്രി നിലമ്പൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അന്‍വറിന്റേ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പി വി അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്കെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി കേസെടുത്തിട്ടുള്ളത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളും ഇതില്‍ പെടും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..