#International #Top Four

ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം; 32 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്

കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം. 32 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം 6.35നുണ്ടായ ഭൂചലനത്തിന് 7.1 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിലും ഭൂചലനമുണ്ടായി. വടക്കന്‍ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിന്റെറെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകള്‍ ഭയന്ന് വീടുകള്‍ക്കും അപ്പാര്‍ട്ടുമെന്റുകള്‍ക്കും പുറത്തിറങ്ങി.

Also Read; രാജ്യത്ത് 6 എച്ച്എംപിവി കേസുകള്‍ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം, പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ്

ഭൂചലനത്തില്‍ നിരവധി വീടുകള്‍ നശിച്ചു. വന്‍ നാശനഷ്ടങ്ങളുണ്ടായി. 38 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇതിനു മുന്‍പും ശക്തമായ ഭൂചലനമുണ്ടായിട്ടുള്ള രാജ്യമാണ് നേപ്പാള്‍. 2005ലുണ്ടായ ഭൂചലനത്തില്‍ പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *