October 16, 2025
#kerala #Top Four

പത്തനംതിട്ട പീഡനം ; 28 പേര്‍ അറസ്റ്റില്‍, പ്രതികളില്‍ ചിലര്‍ വിദേശത്തെന്ന് പോലീസ്, നാട്ടിലെത്തിക്കാന്‍ നീക്കം

പത്തനംതിട്ട : പത്തനംതിട്ട കായിക താരം പീഡനത്തിനിരയായ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് 28 പേര്‍. ഇന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. നിലവില്‍ പോലീസ് രേഖപ്പെടുത്തിയ എഫ്‌ഐആറുകളുടെ എണ്ണം 29 ആണ്.

Also Read ; കടുവാ ഭീതിയില്‍ പുല്‍പ്പള്ളി ; വളര്‍ത്തുമൃഗത്തെ കൊന്നു, കെണിയൊരുക്കി തിരച്ചില്‍ ഊര്‍ജിതമാക്കി അധികൃതര്‍

ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പുറമെ ജില്ലയിലെ കൂടുതല്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം പ്രതികളില്‍ ചിലര്‍ വിദേശത്താണുളളത്. ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനായി നാട്ടിലെത്തിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.

 

13 -ാം വയസുമുതല്‍ അഞ്ചു വര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. വിശദമായ അന്വേഷനം നടത്തിയ പോലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് വിശദമായ അന്വേഷണത്തിനൊടുവില്‍ ആകെ 28 പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ കസ്റ്റഡിയിലുണ്ട്. അതിനിടെ 2024 ജനുവരിയില്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

 

Leave a comment

Your email address will not be published. Required fields are marked *