January 21, 2025
#kerala #Top Four

മികച്ച ചികിത്സയ്ക്ക് നന്ദിയെന്ന് എംഎല്‍എ, കടമയെന്ന് മുഖ്യമന്ത്രി; ഉമാ തോമസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പിണറായി വിജയന്‍

കൊച്ചി: ഉമാ തോമസ് എംഎല്‍എയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിയെ വിഐപി ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ എംഎല്‍എ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി എംഎല്‍എയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കി.

Also Read ; ‘ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലാബല്‍’ ; പോലീസ് തെളിവുകള്‍ നിര്‍ണായകമായെന്ന് പ്രോസിക്യൂഷന്‍

മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.
എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതിനുള്ള മറുപടി. അതേസമയം, ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

അതേസമയം കഴിഞ്ഞ ഉമതോമസിനെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയിരുന്നു. ഐസിയു മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഏവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതായും ഫേസ്ബുക്ക് അഡ്മിന്‍ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഉമ തോമസ് എഴുന്നേറ്റ് ഇരിക്കുകയും എംഎല്‍എ ഓഫീസിലെ ജീവനക്കാരെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *