January 21, 2025
#kerala #Top Four

പാലക്കാട് ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്കായി
മലമ്പുള ഡാമില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവിനെ ലംഘിച്ച്. 2018 ലെ ഹൈക്കോടതി ഉത്തരവിനെ ലംഘിച്ചാണ് സര്‍ക്കാരിന്റെ നീക്കം.സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍.

Also Read ; ഗോപന്‍സ്വാമിയുടെ സമാധി; ഹൃദയവാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലമ്പുഴ ഡാമിലെ വെള്ളം കൃഷിയാവശ്യങ്ങള്‍ കഴിഞ്ഞ് മാത്രമേ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാവൂവെന്നാണ് 2018 ലെ ഹൈക്കോടതി ഉത്തരവ്. 2018 ല്‍ മലമ്പുഴയില്‍ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ വെള്ളം കിന്‍ഫ്രയിലെ വ്യാവസായികാവശ്യങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ധാരണയായിരുന്നു.13 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് സ്ഥാപിച്ച് വെള്ളമെത്തിക്കാനുളള പ്രാരംഭ പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. ഇതിനെതിരെ കര്‍ഷകനായ ശിവരാജന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മലമ്പുഴ ഡാം കമ്മീഷന്‍ ചെയ്തത് കാര്‍ഷികാവശ്യങ്ങള്‍ക്കായാണ്. മലമ്പുഴയിലെ വെള്ളം ഉപയോഗിച്ച് 22000 ഹെക്ടര്‍ സ്ഥലത്ത് ആയിരക്കണക്കിന് കര്‍ഷകരാണ് നെല്‍കൃഷി ചെയ്യുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് പോലും വെള്ളം തികയാതെയിരിക്കുന്ന സാഹചര്യത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് വെള്ളം നല്‍കരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ജില്ലയിലെ രണ്ടാം വിള നെല്‍കൃഷി ഭൂരിഭാഗവും മലമ്പുഴ ഡാമിലെ ജലത്തെ ആശ്രയിച്ചാണ്.120 ദിവസെങ്കിലും വെള്ളം കിട്ടിയാലേ നല്ല വിളവ് ലഭിക്കൂ. ഇത്തവണ കിട്ടിയത് ആകെ 100 ദിവസമാണ്. ഇതുകൂടാതെ പാലക്കാട് നഗരസഭയ്ക്ക് ചുറ്റുമുളള 7 പഞ്ചായത്തുകളിലേക്കും കുടിവെള്ളമെത്തുന്നതും മലമ്പുഴയില്‍ നിന്നാണ്. ചുരുങ്ങിയത് ദിനംപ്രതി 60 ദശലക്ഷം വെള്ളമെങ്കിലും ഇതിന് വേണം. ജലസേചന വകുപ്പ് കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നത് 96 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്. ഇതില്‍ ബാക്കി വരുന്ന വെള്ളം വ്യാവസായികവാശ്യങ്ങള്‍ക്കാണ് വാട്ടര്‍ അതോറിറ്റി നല്‍കുന്നതെന്നാണ് കര്‍ഷകരുടെ പരാതി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *