January 22, 2025
#news #Top Four

പിപിഇ കിറ്റ് അഴിമതി: ‘ജനത്തിന്റെ ദുരിതം വിറ്റ് കാശാക്കി’, ശൈലജ ടീച്ചര്‍ ഒന്നാം പ്രതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വലിയ അഴിമതിയാണ് കോവിഡ് കാലത്ത് നടത്തിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാന്‍ ശ്രമിച്ചതില്‍ വെറുതെയിരിക്കില്ല. ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതില്‍ ഒന്നാം പ്രതി. ഇതിനെതിരെ കേസെടുക്കണം. ആരോഗ്യമന്ത്രിയും ധനകാര്യ മന്ത്രിയും ചേര്‍ന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാന്‍ തീരുമാനിച്ചത്. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സര്‍ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം പാലക്കാട്ടെ ബ്രൂവറി വിവാദത്തില്‍ ഇന്ന് നിയമസഭയില്‍ ചട്ട പ്രകാരം അഴിമതി ആരോപിക്കാന്‍ രമേശ് ചെന്നിത്തല നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ശമ്പള പരിഷ്‌കരണ കുടിശികയും ക്ഷാമബത്ത കുടിശികയും ലീവ് സറണ്ടറും അഞ്ച് വര്‍ഷത്തിലേറെയായി നല്‍കാത്തതും പുതിയ ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാത്തതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിസി വിഷ്ണുനാഥ് എംഎല്‍എ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി.

Leave a comment

Your email address will not be published. Required fields are marked *